വാളയാര്‍ പീഡനം അയല്‍വാസിയായ പതിനേഴുകാരന്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2017 03:24 PM |
Last Updated: 18th April 2017 05:24 PM | A+A A- |

പാലക്കാട്: വാളയാര്‍ പീഡനക്കസില്‍ ഒരാള്‍ക്കൂടി പിടിയിലായി. അയല്‍വാസിയായ 17കാരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അഞ്ചാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയുടെ അറസ്റ്റ് നര്‍ക്കോട്ടിക് ഡിവൈഎസ്പി എം ജെ സോജന്‍ രേഖപ്പെടുത്തിയത്. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ ചിത്രമോ കൂടുതല്‍ വിവരങ്ങളോ പുറത്ത് പറയാനാകില്ല. രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റ് നാലുപേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ ഇളയച്ചന്റെ മകനായ മധു, എട്ടുവര്‍ഷമായി ഈ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പോക്‌സോ, ആത്മഹത്യപ്രേരണകുറ്റം, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ പ്രകാരമാണ് അറസ്റ്റ്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.