42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് 

42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് 

യുഎപിഎ ചുമത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം: 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. 2012മുതലുള്ള 162 കേസുകല്‍ പരിശോധിച്ചതിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. യുഎപിഎ ചുമത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസുകളില്‍ യുഎപിഎ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെയുള്ള യുഎപിയെയും നിലനില്‍ക്കില്ല എന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് സംസ്ഥാനത്ത് അടുത്ത കാലത്ത് ചുമത്തിയ യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മനുഷ്യാാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രയോഗിക്കുന്നു എന്ന ശക്തമായ ആരോപണം വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് കേസുകള്‍ പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.  ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കീഴില്‍ ചുമത്തിയ കേസുകളടക്കം ലോക്‌നാഥ് ബഹ്‌റ പരിശോധിക്കുന്ന കേസുകളുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com