ബന്ധുനിയമനത്തില്‍ അടിപേടിച്ച് മിണ്ടാതിരിക്കില്ലെന്ന് ജേക്കബ് തോമസ്

ജോലിക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ക്യൂനില്‍ക്കുമ്പോള്‍ ബന്ധു നിയമനം വേണോയെന്ന കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത് - രാഷ്ട്രീയ അഴിമതിയാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി
ബന്ധുനിയമനത്തില്‍ അടിപേടിച്ച് മിണ്ടാതിരിക്കില്ലെന്ന് ജേക്കബ് തോമസ്

കൊച്ചി: രാഷ്ട്രീയ അഴിമതിയാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ജേക്കബ് തോമസ്. ആളുകള്‍ ജോലിക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ക്യൂനില്‍ക്കുമ്പോള്‍ ബന്ധു നിയമനം വേണോയെന്ന കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. വിജിലന്‍സിലേക്കുതിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയാണ് തിരിച്ചെത്തുമെന്ന് പറഞ്ഞത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു. 

ഏത് സ്ഥാനത്തിരുന്നാലും അഴിമതി രഹിത കേരളത്തിനായി പോരാടും. ചിലരെ തൊട്ടാല്‍ കൈപൊള്ളുമെന്നത് ഈയടുത്തകാലത്താണ് മനസിലായത്. അത് ഉദ്യോഗസ്ഥ തലത്തില്‍ അല്ല. രാഷ്ട്രീയ മേഖലയിലെ അഴിമതിയെ തൊട്ടാല്‍ ഷോക്കടിക്കുമെന്നും ചിലപ്പോള്‍ തെറിച്ചു പോകാന്‍ ഇടയുണ്ടെന്നും ജോക്കബ് തോമസ് വ്യക്തമാക്കി
 

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി ഡിജിപി ബഹ്‌റയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഒരുമാസത്തെ ലീവിലാണെന്നും ലീവെടുത്ത ആള്‍ക്ക് തിരിച്ചുവരാതിരിക്കാന്‍ പറ്റുമോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com