മലപ്പുറത്ത് ബിജെപിക്ക് വോട്ട് കൂടിയെന്ന് കുമ്മനം; യുഡിഎഫും എല്‍ഡിഎഫും നേട്ടമുണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെ 

മലപ്പുറത്ത് ബിജെപിക്ക് വോട്ട് കൂടിയെന്ന് കുമ്മനം; യുഡിഎഫും എല്‍ഡിഎഫും നേട്ടമുണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെ 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വിജയമായിട്ടാണ് കണക്കാക്കുന്നത്

പാലക്കാട്:മലപ്പുറത്ത് ബിജെപിക്ക് വോട്ട് കൂടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യുഡിഎഫും എല്‍ഡിഎഫും
നേട്ടമുണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയെന്ന് കുമ്മനം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വിജയമായിട്ടാണ് കണക്കാക്കുന്നത്. ഒരുതരത്തിലും ദുര്‍ബലമായിട്ടില്ല. ശക്തി തെളിയിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ബിജെപി വിരുദ്ധ തരംഗം ഉണ്ടാക്കി. കുമ്മനം പറഞ്ഞു.

മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ബിജെപിയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് പാലക്കാട് ചേരും. ദേശീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 

മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന,കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകല്‍ പുറത്തു വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കുമ്മനത്തിന്റെ രീതികളോട് യോജിപ്പില്ല എന്നാണ് വിവരം. ശോഭ സുരേന്ദ്രന്റെ പേര് വെട്ടി കുമ്മനമാണ് പ്രാദേശിക നേതാവായ ശ്രീപ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു ഘട്ടത്തിലും ശ്രീപ്രകാശിന് എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ല എന്നാണ് ചില നേതാക്കളുടെ ആക്ഷേപം. കൂട്ടായ ചര്‍ച്ചകള്‍ക്ക് പകരം തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കുന്നു എന്ന് കുമ്മനത്തിനെതിരെ തുടക്കം മുതല്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com