കോണ്‍ഗ്രസിനെ നിരന്തരം അപമാനിച്ച കെഎം മാണിയെ തിരിച്ചെടുക്കരുതെന്ന് പിടി തോമസ്
Published: 19th April 2017 05:20 PM |
Last Updated: 19th April 2017 06:07 PM | A+A A- |

തിരുവനന്തപുരം: കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെതിരെ ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് തന്റെ നിലപാടില്‍ എംഎം ഹസ്സന് പിന്‍വാങ്ങേണ്ടി വന്നു. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംഎം ഹസ്സന്‍ വ്യക്തമാക്കി.
മലപ്പുറം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ഹസ്സന്റെ പ്രതികരണം. ഇതിനെതിരെയാണ് യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. പിടി തോമസും ജോസഫ് വാഴക്കനുമാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയത്. പാര്‍ട്ടിയെ നിരന്തരം അപമാനിച്ച മാണിയെ ഇപ്പോള്‍ യുഡിഎഫില്‍ എടുക്കേണ്ട സാഹചര്യമില്ല. പഴയ ശക്തിയില്ലാത്ത മാണിയെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്ന് ജോസഫ് വാഴക്കനും വ്യക്തമാക്കി.
പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും പാര്‍ട്ടി ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കണമെന്നുമായിരുന്നു വിഎം സുധീരന്റെ നിലപാട്. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് പത്തിനകം ബൂത്ത് കമ്മറ്റികള്‍ രൂപീകരിക്കാനും മെയ് 21 രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ വര്‍ഗീയവാദത്തിനും വിഘടനവാദത്തിനുമെതിരായി ജനകീയ സദസ് നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.