പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയമാക്കും
Published: 19th April 2017 12:20 PM |
Last Updated: 19th April 2017 05:00 PM | A+A A- |

പള്‍സര്‍ സുനി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ പ്രധാന തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനാവാത്തതിനാലാണ് അഭിഭാഷകനെ നുണപരിശോധനയക്ക് വിധേയനാക്കുന്നത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നതായി സുനില്‍ കുമാര്‍ നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു തവണ അഭിഭാഷകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഭിഭാഷകനെ നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നത്.