ഈ പോക്കു പോയാല്‍ ശരിയാവില്ല, സര്‍ക്കാരിനെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് കുറിപ്പു നല്‍കി

ഈ പോക്കു പോയാല്‍ ശരിയാവില്ല, സര്‍ക്കാരിനെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് കുറിപ്പു നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാന ഭരണത്തില്‍ തിരുത്തല്‍ വേണമന്ന് നിര്‍ദേശിച്ച് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി. അഴിമതിക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശക്തമാക്കണം. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ ജനങ്ങള്‍ സര്‍ക്കാരിന് എതിരാവുമെന്ന് വിഎസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിപിഎം കേന്ദ്ര നേതൃയോഗങ്ങള്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരായ അഭിപ്രായം രേഖപ്പെടുത്തി വിഎസ് നേതൃത്വത്തിന് കുറിപ്പു നല്‍കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com