മലപ്പുറത്ത് വോട്ടുകള്‍ കൂടിയില്ല, നേതാക്കള്‍ നാളെ ഡല്‍ഹിയിലെത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശം

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, സംഘടനാ ജനറല്‍സെക്രട്ടറി എന്നിവരോടാണ് അടിയന്തിരമായി ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടത് -  രാവിലെ 9മണിക്കാണ്‌കൂടിക്കാഴ്ച
മലപ്പുറത്ത് വോട്ടുകള്‍ കൂടിയില്ല, നേതാക്കള്‍ നാളെ ഡല്‍ഹിയിലെത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശം

ന്യൂഡെല്‍ഹി:  മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നേതാക്കളെ അടിയന്തിരമായി അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ ഡല്‍ഹിയിലെത്താനാണ് നിര്‍ദ്ദേശം.കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, സംഘടനാ ജനറല്‍സെക്രട്ടറി എന്നിവരോടാണ് അടിയന്തിരമായി ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. രാവിലെ 9മണിക്കാണ്‌കൂടിക്കാഴ്ച. 

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ധനയുണ്ടാകുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് വര്‍ധിച്ചത്. ബിജെപിയുടെ വോട്ടില്‍ കുറവുണ്ടായതിനെതിരെ സംസ്ഥാന കോര്‍ കമ്മറ്റിയോഗത്തിലും കുമ്മനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പറ്റി എന്‍ഡിഎ ഘടകകക്ഷികള്‍ തന്നെ രംഗത്തെത്തിയിരുന്നു. 

മലപ്പുറം തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ ഘടകകക്ഷികള്‍ ഇക്കാര്യം അമിത്ഷായെ ഫോണിളൂടെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനുള്ള തീരുമാനം. പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നും മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ പോയതുമാണ് മലപ്പുറത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിക്കാതെ പോയതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കേരളം പിടിച്ചാല്‍ മാത്രമെ ബിജെപിയുടെ സുവര്‍ണകാലഘട്ടം ആരംഭിക്കുമെന്ന് പറഞ്ഞ അമിത്ഷായുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് മലപ്പുറത്തെ വോട്ടുകളുടെ കുറവ്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി അമിത്ഷായുടെ അടിയന്തിര കൂടിക്കാഴ്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com