കുരിശായാലും പൊളിക്കണമെന്ന് വിഎസ്, കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ കര്‍ശന നിലപാടു വേണം
Published: 21st April 2017 03:09 PM |
Last Updated: 21st April 2017 06:20 PM | A+A A- |

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു തള്ളി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കര്‍ശന നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. ഏതു രൂപത്തിലുളള കയ്യേറ്റവും ഒഴിപ്പിക്കണം. അതിപ്പോള്‍ കുരിശാലായാലും ഒഴിപ്പിക്കണമെന്ന് വിഎസ് പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റ ഭൂമിയിലെ കുരിശ് റവന്യു ഉദ്യോഗസ്ഥ സംഘം നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. കുരിശ് നീക്കം ചെയ്തതില്‍ ഗൂഢ അജന്‍ഡയുണ്ടോയെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി കോട്ടയത്ത് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥ നീക്കത്തിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ എന്നാരോപിച്ച് പാര്‍ട്ടി മുഖപത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഎസ് വിരുദ്ധ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.