കൈയേറ്റ മാഫിയയ്ക്കു കുരിശു കടം കൊടുക്കുന്നത് കെസിബിസി നയമോ?: ബിനോയ് വിശ്വം
Published: 21st April 2017 03:34 PM |
Last Updated: 21st April 2017 03:34 PM | A+A A- |

കൊച്ചി: കുരിശു തകര്‍ക്കുന്നത് എല്‍ഡിഎഫ് നയമാണോ എന്നു ചോദിച്ച കെസിബിസി കുരിശു കൈയേറ്റ മാഫിയയ്ക്കു കടം കൊടുക്കുന്നത് സ്വന്തം നയമാണോയെന്നു വ്യക്തമാക്കണമെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. കൈയേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കലാണോ ജീസസിന്റെ സ്പിരിറ്റെന്ന് ബിനോയ് വിശ്വം ചോദിച്ചു. തന്റെ പിതാവിന്റെ ആളലയത്തെ അശുദ്ധമാക്കുന്നവരെ ചാട്ടവാറിനടിച്ചു പുറത്താക്കണമെന്നാണ് ക്രിസ്തു പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ബിനോയ് വിശ്വം ഫെയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
കുരിശു തകര്‍ക്കുന്നത് എല്‍ഡിഎഫ് നയമാണോ എന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ.വര്‍ഗീസ് വളളിക്കാട്ട് ചോദിച്ചിരിക്കുന്നു.അല്ല എന്നാണു മറുപടി.
വന്‍കിട കൈയേറ്റ മാഫിയക്ക് മറയാക്കാന്‍ കുരിശ് കടം കൊടുക്കുന്നത് കെസിബിസി നയമാണോ എന്നു് അദ്ദേഹം വ്യക്തമാക്കട്ടെ.
പാപ്പാത്തി ചോല 2000 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിലെ മലനിരയാണ്. അവിടെ വ്യാപകമായ കൈയേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കലാണോ, ജീസസിന്റെ സ്പിരിറ്റ്?
ഇക്കാര്യത്തില്‍ ആദരണീയനായ സൂസെപാക്യം പിതാവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാര്‍ സഭാ വക്താക്കളും പറഞ്ഞത് കൈയേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു..
ഭൂമിയെ നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക നിലപാട് കൈയേറ്റത്തിന്റെ കൂട്ടുകാരോടുള്ള മറുപടിയാണ്.
പാപ്പാത്തി മലയില്‍ സമ്പന്നരായ കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് എന്തായാലും ഗാഗുല്‍ത്ത മലയിലേക്ക് യേശു ചുമന്ന കുരിശല്ല.തന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന അത്തരക്കാരെയാണ് ചാട്ടവാറിനാല്‍ അടിച്ചു പുറത്താക്കണമെന്ന് ക്രിസ്തു പറഞ്ഞത്. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
ബിനോയ വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: