യുഡിഎഫ് നേതൃത്വത്തിനെതിരെ വിടി ബല്‍റാം, കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2017 02:21 PM |
Last Updated: 21st April 2017 05:55 PM | A+A A- |

കൊച്ചി: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ.
പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണ്. പൊതുമുതല്‍ കയ്യേറുന്നതാണ് അധാര്‍മ്മികത, അതിന് മതചിഹ്നങ്ങളെ മറയാക്കുന്നതാണ് അതിനേക്കാള്‍ വലിയ അധാര്‍മ്മികത. അതൊഴിപ്പിച്ചെടുത്ത് പൊതുമുതല്‍ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാര്‍മ്മികത. വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണമെന്നാതായിരുന്നു ബല്‍റാമിന്റെ ഫെയസ്ബുക്ക് പോസ്റ്റ്.
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പെന്നായിരുന്നു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മൂന്നാറിലെ പാപ്പാത്തി ചോലയില്‍ അനധികൃതമായി ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചത് അധാര്‍മ്മികമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
രാവിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാറിലെ നടപടിക്കെതിരെ വിടി ബല്‍റാം അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട്് പോകുന്ന റവന്യൂവകുപ്പിന് പൂര്‍ണപിന്തുണയായാണ് മുഖ്യമന്ത്രി നല്‍കേണ്ടതെന്നായിരുന്നു അഭിപ്രായം