പാപ്പാത്തി ചോലയില്‍ പൊളിച്ച സ്ഥാനത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്

പാപ്പാത്തി ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു ജില്ലാ ഭരണകൂടം പൊളിച്ച അതേ സ്ഥാനത്താണ് വീണ്ടും പുതിയ കുരിശ് സ്ഥാപിച്ചത് - 5 അടി നീളമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്
പാപ്പാത്തി ചോലയില്‍ പൊളിച്ച സ്ഥാനത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്

മൂന്നാര്‍: പാപ്പാത്തി ചോലയില്‍ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചതിന് പിന്നാലെ പാപ്പാത്തി ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. ജില്ലാ ഭരണകൂടം പൊളിച്ച അതേ സ്ഥാനത്താണ് വീണ്ടും പുതിയ കുരിശ് സ്ഥാപിച്ചത്. 5 അടി നീളമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ചതുമായി യാതൊരു ബന്ധവുമില്ലെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് വ്യക്തമാക്കുന്നത്. 


മൂന്നാറില്‍ കൈയേറ്റ നടപടികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാല്‍ പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഭീമന്‍കുരിശും സമീപത്തെ ഷെഡും കെട്ടിടവും റവന്യൂ വകുപ്പ് പൊളിച്ച് നീക്കിയത്. പുലര്‍ച്ചെ നാലരയോടെ ചിന്നക്കനാലിലെത്തിയ സംഘം നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് നടിപടി ആരംഭിച്ചത്. കുരിശ് പൊളിച്ച റവന്യൂ നടപടിക്കെതിരെ രൂക്ഷമായ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും സിപിഐ-സിപിഎം നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായിരുന്നു. സര്‍വകക്ഷി യോഗത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെയാണ് വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com