സംസ്ഥാനത്ത് ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കും എന്നതില്‍ ഉറപ്പില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

എല്‍നിനോ പ്രതിഭാസം വിലയിരുത്തി മാത്രമേ മഴയുടെ അളവ് നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു എന്നാണ് വിദഗ്ധര്‍ പറയുന്നത്
സംസ്ഥാനത്ത് ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കും എന്നതില്‍ ഉറപ്പില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കും എന്നതില്‍ ഉറപ്പില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. എല്‍നിനോ പ്രതിഭാസം വിലയിരുത്തി മാത്രമേ മഴയുടെ അളവ് നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. രാജ്യത്ത് 96 ശതമാനം മഴ ലഭിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ ഇതേ അളവില്‍ മഴ ലഭിക്കും എന്നതിന് ഒറു ഉറപ്പും ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിപോലെയാകുമോ എന്ന കാര്യത്തില്‍ ശക്തമായ ആശങ്ക കാലാവസ്ഥ നിരീക്ഷകര്‍ പങ്കുവെക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യം മെത്തത്തില്‍ കാലവര്‍ഷം പെയ്തിറങ്ങിയപ്പോള്‍ കേരളത്തില്‍ കൊടും വരള്‍ച്ചയായിരുന്നു. ഇത്തവണ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com