പിന്തുണയ്‌ക്കേണ്ടത് കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥരെ: വിഡി സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2017 02:37 PM |
Last Updated: 22nd April 2017 02:41 PM | A+A A- |

കൊച്ചി: മത ചിഹ്നങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അതു ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്‍ന്തുണക്കേണ്ടതുണ്ടെന്ന് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുരിശിനെ മറയാക്കി മൂന്നാറില്‍ നടത്തുന്ന റവന്യൂ നടപടികളെ നിറുത്തി വയ്പ്പിക്കുവാനുള്ള തന്ത്രമാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ്. അതിനെ മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല.കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടി പായിച്ച ക്രിസ്തുദേവന്റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണമെന്നും സതീശന്‍ പോസ്‌ററില്‍ പറഞ്ഞു.
വിഡി സതീശന്റെ ഫെയ്‌സബുക്ക് പോസ്റ്റ്: