പൂമെത്തയിലൂടെയുള്ള നടത്തമല്ല കയ്യേറ്റമൊഴിപ്പിക്കല്‍: കാനം, കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയദാര്‍ഢ്യം മതി
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd April 2017 12:18 PM |
Last Updated: 22nd April 2017 12:41 PM | A+A A- |

തിരുവനന്തപുരം; കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയദാര്‍ഢ്യം മതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ നിന്ന് പിന്നോട്ടില്ല.പൂമെത്തയിലൂടെയുള്ള നടത്തമല്ല കയ്യേറ്റമൊഴിപ്പിക്കല്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥരെ ശാസിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്നും കാനം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബന്ധങ്ങളെ അതിജീവിക്കണമെന്നും കാനം പറഞ്ഞു.
അതേസമയം പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇനിയും കുരിശ് നീക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കയ്യേറ്റ പ്രശ്‌നത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെട്ടു.