മുനീര്‍ ലീഗ നിയമസഭാകക്ഷി നേതാവ്, ഇബ്രാഹിം കുഞ്ഞ് പ്രതിപക്ഷ ഉപനേതാവ്
Published: 22nd April 2017 01:08 PM |
Last Updated: 22nd April 2017 01:08 PM | A+A A- |

മലപ്പുറം: മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി എംകെ മുനീറിനെ തെരഞ്ഞെടുത്തു. വികെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാകക്ഷി ഉപനേതാവായും ടിഎ അഹമ്മദ് കബീറിനെ നിയമസഭാകക്ഷി സെക്രട്ടറിയായും എം ഉമ്മറിനെ പാര്‍ട്ടി വിപ്പായും തീരുമാനിച്ചു. കെഎം ഷാജിയാണ് ട്രഷറര്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്.
ലീഗ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.