ശ്രീരാമിന്റെ ആര്‍ജ്ജവത്തെ കേരളം മുഴുവന്‍ പിന്തുണയക്കണമെന്ന് കെപി രാജേന്ദ്രന്‍
Published: 22nd April 2017 07:20 PM |
Last Updated: 22nd April 2017 07:20 PM | A+A A- |

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പുകഴ്ത്തി സിപിഐ നേതാവും മുന്‍ റവന്യൂമന്ത്രിയുമായിരുന്ന കെപി രാജേന്ദ്രന്‍. സബ്കളക്ടര്‍ എന്ന രീതിയില്‍ നിയമപരമായ ഉത്തരവാദിത്തമാണ് ശ്രീറാം ചെയ്തത്. ശ്രീറാമിന്റെ ആര്‍ജ്ജവത്തെ കേരളം മുഴുവന്‍ പിന്താങ്ങുകയാണ് വേണ്ടത്. മൂന്നാര്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്.നിര്‍ത്തിവെക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാറില്‍ കുരിശുനീക്കുന്നതുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കുരിശ് നീക്കിയിട്ട് എന്തുനേടിയെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം. എന്നാല്‍ നിയമനടപടികള്‍ പാലിച്ച ശേഷമായിരുന്നു കുരിശ് നീക്കിയതെന്നാണ് റവന്യൂമന്ത്രിയുടെ അഭിപ്രായം. മൂന്നാര്‍ വിഷയത്തില്‍ സിപിഐ- സിപിഎം തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ താത്കാലികമായി കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചിരിക്കുകയാണ്.