ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് അയക്കണമെന്ന് എംഎം മണി
Published: 22nd April 2017 07:57 PM |
Last Updated: 22nd April 2017 07:57 PM | A+A A- |

തിരുവനന്തപുരം: സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. സബ് കളക്ടറെ ഊളമ്പാറയ്ക്ക് അയക്കണമെന്ന് എംഎം മണി. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും ബാബറി മസ്ജിദിന് സമാനമായ രീതിയിലാണ് കുരിശ് തകര്‍ത്തതെന്നും എംഎം മണി പറഞ്ഞു. നേരെ ചൊവ്വെ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ആര്‍എസ്എസിനുവേണ്ടി ഉപജാപം നടത്തുന്നയാളാണ് ശ്രീറാമെന്നും മണി അഭിപ്രായപ്പെട്ടു.
ദേവികുളം സബ്കളക്ടര്‍ ശ്രീറാം സംഘിയാണോ എന്ന ചോദ്യം മൂന്നാര്‍ ഉന്നത തലയോഗത്തിലും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കുരിശു പൊളിച്ചതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയല്ലേ? ഞാന്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ നീയൊക്കെ കുരിശ് അവിടെ നിന്നും മാറ്റില്ലെന്നുമായിരുന്നു മണി പറഞ്ഞത്. സബ്കളക്ടര്‍ക്കെതിരെ തുടര്‍ച്ചയായാണ് മന്ത്രി ആരോപണം ഉന്നയിക്കുന്നത്