ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും 

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു - 
ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും 

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതിനെതിരേ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് പി മദന്‍ ലോക്കൂറാണ് വിധി പറയുന്നത്. 

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് കാരണമായ റിപ്പോര്‍ട്ട് കീഴ്‌ക്കോടതികളില്‍ മറച്ചുവെച്ചെന്ന് സെന്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസുകള്‍ അന്വേഷണ ഘട്ടത്തിലായതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. കേസ് പരിഗണിക്കുന്ന വേളയില്‍ സര്‍ക്കാരിനെതിരെ സുപ്രീം  കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയാണ് ലോക്‌നാഥ് ബഹറയെ നിയമിച്ചത്. ജിഷ വധം, പുറ്റിങ്ങള്‍ എന്നീ കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരുന്നു ആ നടപടിയെന്നായിരുന്നു സര്‍ക്കാര് സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണം

അതേസമയം സര്‍ക്കാരിന്റെ നടപടി രാഷ്ടീയപകപോക്കലിന്റെ ഭാഗമാണെന്ന വാദമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ ഉയര്‍ത്തിയത്.  അതിനുള്ള തെളിവുകളും സെന്‍കുമാര്‍ ഹാജരാക്കിയിരുന്നു. സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് ബോധ്യമായാല്‍ നഷ്ടപ്പെട്ട കാലാവധി തിരുച്ചുനല്‍കി ഡിജിപി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം കോടതി പരിഗണിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് ഹരീഷ് സാല്‍വെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com