എം.എം.മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു; മണിയുടെ വെപ്രാളം കയ്യേറ്റ മാഫിയയ്ക്ക് വേണ്ടിയെന്ന് സുധീരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 11:25 AM |
Last Updated: 23rd April 2017 11:25 AM | A+A A- |

തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം.മണിയെ ഓര്‍ത്ത് കേരളത്തിലെ ജനങ്ങള്‍ ലജ്ജിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സബ് കളക്ടര്‍ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം ജനങ്ങള്‍ക്കും മന്ത്രിസഭയ്ക്കും അപമാനകരമാണ്.
മൂന്നാറിലെ കയ്യേറ്റ മാഫിയയെ സംരക്ഷിക്കുന്നതിനായാണ് മണി ഈ വെപ്രാളം കാണിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്ത സബ് കളക്ടര്‍ക്കെതിരെ മന്ത്രി മണി മോശമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സബ് കളക്ടറെ ഊളമ്പാറയിലേക്ക് വിടണമെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.