തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എംഎം മണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 05:02 PM |
Last Updated: 23rd April 2017 05:02 PM | A+A A- |

തിരുവനന്തപുരം: തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എംഎം മണി. താന്‍ നടത്തിയ പരാമര്‍ശം സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടയല്ലെന്നും ഇക്കാര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും എംഎം മണി പറഞ്ഞു. പ്രസംഗത്തില്‍ താന്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ഈ പ്രതിഷേധത്തിന് പിന്നില്‍ മറ്റ് ആരെല്ലാമോ ആണെന്നും എംഎം മണി പറഞ്ഞു.
മണിയുടെ വിവാദ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന ശരിയായതല്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. മൂന്നാറിലെ പൊമ്പിളൈ ഒരുമയുടെ സമരം സ്ത്രീകളുടെ കൂട്ടായ്മയുടെ ഇടപെടലായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മണിയുടെ നിലപാടിനെതിരെ പികെ ശ്രീമതിയും ടിഎന്‍ സീമ ഉള്‍പ്പടെയുള്ള വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഗോമതിയുടെ നേതൃത്വത്തില്‍ പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണി മാപ്പുപറയണമെന്നാണ് ഇവരുടെ ആവശ്യം. മണിക്കെതിരായ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് വിശദീകരണവുമായി മണി രംഗത്തെത്തിയത്.