മന്ത്രി എം.എം. മണിയ്ക്കാണ് ഭ്രാന്തെന്ന് പറയാതെ പറഞ്ഞ് സുരേഷ്‌കുമാര്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 23rd April 2017 01:10 PM |
Last Updated: 23rd April 2017 01:10 PM | A+A A- |

sureshkumar
കൊച്ചി: മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ സുരേഷ്‌കുമാര്‍ ഐഎസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിയ ചിത്രത്തിലാണ് എം.എം. മണിയെ പരിഹസിക്കുന്നത്. എം.എം. മണിയുടെ ചിത്രം പോസ്റ്റ് ചെയ്ത് അതിനുമുകളില്‍ സൂക്ഷിച്ചുനോക്കിക്കേ, ചെവിയ്ക്കു പിന്നില്‍ ഓരോ ചെമ്പരുത്തിപ്പൂ ചൂടിയിരിക്കുന്നതു കണ്ടില്ലേ? എന്ന് സുരേഷ്‌കുമാര്‍ ചോദിക്കുന്നു.
മൂന്നാറിലെ കൈയ്യേറ്റങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്കാണ് അയക്കേണ്ടത് എന്ന മന്ത്രി മണിയുടെ പ്രസംഗത്തിനു പിന്നാലെയാണ് സുരേഷ്‌കുമാറിന്റെ പോസ്റ്റ്.
എം.എം. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ സംഘടനകളും സോഷ്യല്‍ മീഡിയയില്‍ പലരും നിശിതമായി വിമര്‍ശിച്ചിരുന്നു. മൂന്നാറിലെ മുന്‍ ദൗത്യസംഘത്തിന്റെ തലവന്‍കൂടിയായ സുരേഷ്‌കുമാറിന്റെ ഈ പോസ്റ്റ് ഏറെ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.
പന്ന്യന്‍ രവീന്ദ്രന്‍, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചത് തെറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മണി മന്ത്രിസ്ഥാനത്തു തുടരണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.