മൂന്നാറിന് പിന്നാലെ അതിരപ്പിള്ളിയിലും നിലപാട് കടുപ്പിച്ച് സിപിഐ; എഐവൈഎഫ് അതിരപ്പിള്ളി സംരക്ഷണ സംഗമം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 08:34 AM |
Last Updated: 23rd April 2017 12:06 PM | A+A A- |

തൃശൂര്‍; മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്നതിനിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന അതിപ്പിള്ളി പദ്ധതിക്കെതിരേയും സിപിഐ പരസ്യമായി സമര പരിപാടികളുമായി രംഗത്ത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ യുവജന സംഘടന എഐവൈഎഫ് ഇന്ന് അതിരപ്പിള്ളിയില്‍ അതിരപ്പിള്ളി സംരക്ഷണ സംഗമം നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകനുള്ള വഴികള്‍ വൈദ്യുതി വകുപ്പ് ആലോചിക്കുന്നതിനിടയിലാണ് പദ്ധതിക്കെതിരെ പരസ്യ പ്രചാരണവുമായി ഇടതുമുന്നണിയിലെ തന്നെ യുവജന സംഘടന രംഗത്തെത്തുന്നത്. അതിന് സിപിഐ പിന്തുണയും നല്‍കുന്നു. ആദ്യമായാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ പരസ്യ പ്രചാരണം നടത്തുന്നത്.