സബ് കളക്ടറാണോ, മണിയാണോ ശരി ? വേങ്ങര ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കട്ടേയെന്ന് ജോയ് മാത്യു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 11:06 AM |
Last Updated: 23rd April 2017 11:06 AM | A+A A- |

കൊച്ചി: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഉളമ്പാറയ്ക്ക് വിടണമെന്ന മന്ത്രി എം.എം.മണിയുടെ പരാമര്‍ശത്തിനിടെ ജോയ് മാത്യു. സബ് കളക്ടറാണോ മണിയാണോ ശരിയെന്ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കട്ടേയെന്ന് ജോയ്മാത്യു ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ച സബ്കളക്ടര്‍ക്കെതിരെ മന്ത്രി മണി മോശമായ ഭാഷയില്‍ സംസാരിച്ചതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. സബ്കളക്ടറെ ഉളമ്പാറയ്ക്ക് വിടണമെന്നും, ആര്‍എസ്എസുകാരെ പ്രീണിപ്പിക്കാനാണ് ഐഎഎസുകാരുടെ ശ്രമമെന്നും മണി ആരോപിച്ചിരുന്നു.