സിപിഐയെ പിന്തുണച്ച് ആര്‍എസ്പി;പിണറായി അധോലോക ഭൂമാഫിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 11:40 AM |
Last Updated: 23rd April 2017 11:43 AM | A+A A- |

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്ന് ആര്‍എസ്പി. പൊതുസമൂഹത്തില്‍ സിപിഐ ഒറ്റപ്പെടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന്റെ നിലപാട് സിപിഐയെ പിന്തുണയ്ക്കുന്നതാണ്.ഇടതുപക്ഷ നന്‍മ ചോര്‍ന്നു പോയില്ലെന്ന് തെളിയിക്കുന്നതാണ് സിപിഐ. പിണറായി അധോലോക ഭൂമാഫിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ നിലപാട് ഇടത് രാഷ്ട്രീയത്തിന്റെ നന്‍മ കെടുത്തുന്നു എന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്നതിനിടയില്‍ സിപിഐയെ പിന്തുണച്ചും സിപിഎമ്മിനെ അക്രമിച്ചും യുഡിഎഫ് രംഗത്തെത്തിയിരിക്കുകതാണ്. സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ ഊളന്‍പാറയിലേക്കയക്കണം എന്ന മന്ത്രി മണിയുടെ പ്രസംഗത്തിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധമാണ് ഉര്‍ത്തുന്നത്. സിപിഎം-സിപിഐ തര്‍ക്കം മൂന്നാറിലെ കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്‍ര് എംഎം ഹസ്സന്‍ ആരോപിച്ചു. മണിയെപ്പോലൊരു മന്ത്രിയുണ്ടെന്നതില്‍ കേരളം ലജ്ജിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. മണിയെ ചങ്ങലക്കിടണം എന്നാണ് യൂത്ത് കോണ്‍്ഗ്രസ് പ്രതികരിച്ചത്.