'കേരളത്തില്‍ ഇനി ഒരു ഹിന്ദുവും പട്ടിണി കിടക്കില്ല' വിഎച്ച്പിയുടെ അശ്വമേധം പദ്ധതിക്ക് ഇന്ന്‌ തുടക്കം

ഹിന്ദുക്കള്‍ക്കായി പിടിയരി പദ്ധതി, രക്തദാനം, ഹൃദ്രോഗ ചികിത്സക്കായി ഹൃദയപൂര്‍വം, കേസുകള്‍ സൗജന്യമായി വാദിക്കാനുള്ള ലീഗല്‍ സെല്‍, തുടങ്ങി നിരവധി പരിപാടികളാണ് അശ്വമേധം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്‌
'കേരളത്തില്‍ ഇനി ഒരു ഹിന്ദുവും പട്ടിണി കിടക്കില്ല' വിഎച്ച്പിയുടെ അശ്വമേധം പദ്ധതിക്ക് ഇന്ന്‌ തുടക്കം

കൊച്ചി: ഹൃദ്രോഗ ബാധിതരായ ഹിന്ദു കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്തിെന്റ നേതൃത്വത്തില്‍ അശ്വമേധം' പദ്ധതി തുടങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച എറണാകുളത്ത് പ്രവീണ്‍ തൊഗാഡിയ നിര്‍വ്വഹിക്കും. ഹിന്ദുക്കള്‍ക്കായി പിടിയരി പദ്ധതി, രക്തദാനം, ഹൃദ്രോഗ ചികിത്സക്കായി ഹൃദയപൂര്‍വം, കേസുകള്‍ സൗജന്യമായി വാദിക്കാനുള്ള ലീഗല്‍ സെല്‍, ഹിന്ദുത്വത്തിനുവേണ്ടി ജയിലിലടച്ച യുവാക്കളുടെ കുടുംബങ്ങള്‍ പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതി, തൊഴില്‍ദാനം, തുടങ്ങിയ സംരംഭങ്ങളാണ് അശ്വമേധം പദ്ധതിക്ക് കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 

മാസങ്ങള്‍ക്കു മുമ്പുതന്നെ ഇതിന്റെ ഹെല്‍പ് ലൈന്‍ പ്രവത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പുകള്‍ നടത്തി സ്വയംസേവകരെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി ഹിന്ദു വീടുകളില്‍ നിന്ന് പിടിയരി പിടിയരി ശേഖരിച്ച് വിതരണം നടത്തിയിരുന്നു. 

ഹിന്ദുവായ് പിറന്നതില്‍ അഭിമാനിക്കുന്നു ഞങ്ങള്‍ ഓരേയൊരു ലക്ഷ്യം മാത്രം അത് അശ്വമേധവിജയം. കൂടാതെ എല്ലാ ഹിന്ദുവിനുംസേവനവും സംരക്ഷണവും ഉറപ്പുവരുത്തണമെന്നതാണ അശ്വമേധം എന്ന ഫെയ്‌സ് ബു്ക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത്. 

ലവ് ജിഹാദിെനതിരായ കാമ്പയിന്‍ എന്നപേരില്‍ ഹിന്ദു യുവതികളെ പ്രണയിക്കുന്നയാള്‍ എന്ന് ആരോപിച്ച് ഇതര മതസ്ഥരായ യുവാക്കളുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. മാധവിക്കുട്ടി, അനുജ, നിമിഷ  തുടങ്ങി ലൗ ജിഹാദ് ഇരകളുടെ എണ്ണം വര്‍ധിക്കുന്നു. അമ്മ പെങ്ങന്‍മാരുടെ മാനം ജിഹാദിക്ള്‍ക്ക് കൊത്തി വലിക്കാനുള്ളതല്ല, ഈ വിപത്തിനെ ചോദ്യം ചെയ്യുക അശ്വമേധത്തിലൂടെയെന്നും തുടങ്ങി നിരവധി പോസ്റ്റുകളും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. 

നരേന്ദ്ര മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി നേരേത്ത ഹെല്‍പ് ഡെസ്‌ക് തുടങ്ങിയിരുന്നു. എന്നാല്‍, ഏതെങ്കിലും ഒരു മതവിശ്വാസിക്ക് എന്ന് പരിചയപ്പെടുത്തിയിരുന്നില്ല. ഒരു പ്രത്യേക മതവിഭാഗക്കാര്‍ക്ക് മാത്രം സഹായം എത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com