മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്  ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍ 

എംഎം മണിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം. എന്‍ഡിഎയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്  ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍ 

ഇടുക്കി: എംഎം മണിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം. എന്‍ഡിഎയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊമ്പിളൈ ഒരുമ നടത്തിയ സമരത്തിനെതിരെയാണ് മന്ത്രി എംഎം മണി രൂക്ഷമായി വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മണിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ നിന്നുളള മന്ത്രിയെ കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്ന് പിണറായി പറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com