മൂന്നാറില്‍ റവന്യു വകുപ്പ് മുന്നോട്ടുതന്നെ; ബൈസണ്‍വാലിയിലെ വന്‍കിട റിസോര്‍ട്ടിന് സ്‌റ്റോപ് മെമ്മോ

ഇവിടെ രണ്ടരയേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി റവന്യു വകുപ്പും ഭൂസംരക്ഷണ സേനയും കണ്ടെത്തിയിരുന്നു
മൂന്നാറില്‍ റവന്യു വകുപ്പ് മുന്നോട്ടുതന്നെ; ബൈസണ്‍വാലിയിലെ വന്‍കിട റിസോര്‍ട്ടിന് സ്‌റ്റോപ് മെമ്മോ

മൂന്നാര്‍: കയ്യേറ്റവിഷയത്തില്‍ സിപിഐ-സിപിഎം പോര് മുറുകുന്നതിനിടയില്‍ മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോകുന്നു.സ്‌റ്റോപ് മെമോ അവഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്ന ബൈസണ്‍വാലിയെ റിസോര്‍ട്ടിന് റവന്യു വകുപ്പ് വീണ്ടും നോട്ടീസ് നല്‍കി. വന്‍കിയ നിര്‍മ്മാണങ്ങള്‍ക്ക് നിരോധനമുള്ള കുരങ്ങുപാറ മലമുകളിലാണ് റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നത്. ഇവിടെ രണ്ടരയേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി റവന്യു വകുപ്പും ഭൂസംരക്ഷണ സേനയും കണ്ടെത്തിയിരുന്നു.

കെട്ടിട നിര്‍മ്മാണത്തിന് എന്‍ഒസിയും ഇല്ലായിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റോപ് മെമോ നല്‍കിയത്. രേഖകള്‍ നല്‍കാന്‍ ഉടുംമ്പുംചോല അഡിഷല്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നേരിട്ടെത്തി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ 28ന് മുമ്പ് ഹാജരാക്കാനും ആവശ്യപ്പെട്ടി്ട്ടുണ്ട്. എറണാകുളം സ്വദേശിയായ കെകെ നാസറാണ് നിയമത്തെ നോക്കുകുത്തിയാക്കി നിര്‍മ്മാണം നടത്തി വന്നിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com