എംഎം മണിക്കെതിരെ കാനം; ചിലരുടെ വാക്പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്
By സമകാലികമലയാളം ഡെസ്‌ക് | Published: 24th April 2017 02:51 PM |
Last Updated: 24th April 2017 05:31 PM | A+A A- |

തിരുവനന്തപുരം:എംഎം മണിയുടെ പരാമര്‍ശത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചിലരുടെ വാക് പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. ഇക്കാര്യത്തില്‍ മുന്നണിക്ക് ഉത്തരവാദിത്തമില്ലെന്നും കാനം പറഞ്ഞു.
സെന്‍കുമാര്‍ പ്രശ്‌നം രാഷ്ട്രീയപരമല്ല ഭരണപരമാണെന്നും സര്‍ക്കാര്‍ നയത്തിനായി ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുത് എന്നും കാനം പറഞ്ഞു.
ഇന്ന് രാവിലെ എംഎം മണി മുന്നണി ബന്ധം തകരാതിരിക്കാന്‍ സിപിഐക്കെതിരെ ഒന്നും പറയാതിരിക്കുകയാണെന്നും പിപിഐ മുഖ്യമന്ത്രിയേയും തന്നേയും ലോക്കല്‍തലം മുതല്‍ അക്രമിക്കുകയാണെന്നും പറഞ്ഞിരുന്നു.