കോടതി വിധി നടപ്പാക്കണം: വിഎസ് അച്യുതാനന്ദന്‍
By സമകാലിക മലായളം ഡെസ്‌ക് | Published: 24th April 2017 11:34 AM |
Last Updated: 24th April 2017 04:29 PM | A+A A- |

ടിപി സെന്‍കുമാറിനെ കേരളാ പൊലീസ് മേധാവിയായി തിരിച്ചെടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിന് നീതി ലഭിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജിഷകേസ്, പുറ്റിങ്ങല്‍ വെടികക്കെട്ട് ദുരന്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന മാറ്റിയത്.ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റിയത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീം കോടതി വിദി പറഞ്ഞിരുന്നു. സെന്‍കുമാറിനെ ഡിജിപി ആക്കണം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി സര്‍ക്കാറിന് നല്‍കി.