മണിയുടെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ നിരാഹാരസമരത്തിന് പൊമ്പിളൈ ഒരുമ, വിവാദപരാമര്‍ശത്തില്‍ മണിക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ് - നാളെ മുതല്‍ നിരാഹാരസമരം
മണിയുടെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ നിരാഹാരസമരത്തിന് പൊമ്പിളൈ ഒരുമ, വിവാദപരാമര്‍ശത്തില്‍ മണിക്കെതിരെ കേസെടുത്തു

മൂന്നാര്‍: സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. നാളെ മുതല്‍ അനശ്ചിതകാല സമരം അരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജേശ്വരിയും പ്രസിഡന്റ് കൗസല്യയും അറിയിച്ചു. മണി രാജിവെക്കും വരെ നിരാഹാരമിരിക്കാനാണ് സമരസമിതി നേതാക്കളുടെ തീരുമാനം. 

അതേസമയം മണിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തുടര്‍ നടപടിക്കായി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മൂന്നാറിലെ പൊമ്പിളൈ ഒരുമയുടെ സമരത്തിന്റെ മറവില്‍ മറ്റ് ചിലതൊക്കെ നടന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. പരാമര്‍ശത്തില്‍ മണി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചെങ്കിലും സമരപന്തലിലെത്തി മന്ത്രി മാപ്പു പറയണമെന്നാണ് സമരക്കാരുടെ ആവശ്യം. അതിന് തന്നെ കിട്ടില്ലെന്ന് മന്ത്രി മണിയും വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com