കുറ്റമേറ്റു പറഞ്ഞ മന്ത്രി മണിയെ മുഖ്യമന്ത്രി ന്യായീകരിച്ച് സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡസ്‌ക് | Published: 25th April 2017 12:08 PM |
Last Updated: 25th April 2017 05:55 PM | A+A A- |

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മണി ആദ്യം കുറ്റമേറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചതാണ്. എന്നാല്‍ മണിയെ ന്യായീകരിച്ച് സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളീയ സ്ത്രീത്വത്തെയാണ് മണി അപമാനിച്ചത്. മാധ്യമപ്രവര്‍ത്തകരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും അപമാനിച്ച മന്ത്രി മണി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മണി രാജിവയ്ക്കാമെന്നാണ് പറയുന്നത്. അപ്പോള്‍ മണിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയല്ലേ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കേണ്ടവരല്ലേ കമ്യൂണിസ്റ്റുകാര്‍. അപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ച മണിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതാണ് മാന്യത. മന്ത്രിസ്ഥാനം മണി രാജിവയ്ക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.