മംഗളത്തില്‍ കയറരുത് എന്ന ഉപാധിയോടെ അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 25th April 2017 03:27 PM |
Last Updated: 25th April 2017 06:34 PM | A+A A- |

കൊച്ചി: മംഗളം ഫോണ്‍ കെണി കേസില്‍ ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മംഗളം ഓഫീസില്‍ കയറരുത് എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുന്‍ മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയിലൂടെ കുടുക്കി എന്ന കേസിലാണ് അജിത് കുമാറും ജയചന്ദ്രനും അറസ്റ്റിലായത്. ചാനല്‍ മനപ്പൂര്‍വ്വം നടത്തിയ ഫോണ്‍ ട്രാപ്പിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജി വെച്ചിരുന്നു. ഫോണ്‍ കെണിയിലൂടെ റെക്കോര്‍ഡ് ചെയ്‌തെടുത്ത അശ്ലീല സംഭാഷണം ചാനല്‍ പുരത്തു വിട്ടിരുന്നു. സഹായം ചോദിച്ചെത്തിയ സ്ത്രീയെ മന്ത്രി ലൈംഗിക താത്പര്യത്തോടെ സെമീപിച്ചു എന്നായിരുന്നു ചാനലിന്റെ ആക്ഷേപം. എന്നാല്‍ ചാനല്‍ ഇത് മനപ്പൂര്‍വം കെട്ടിചമച്ചതാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ തെളിയുകയായിരുന്നു.