മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ സത്യവാങ്മൂലം
By സമകാലികമലയാളം ഡെസ്‌ക് | Published: 25th April 2017 06:05 PM |
Last Updated: 25th April 2017 07:01 PM | A+A A- |

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ന്യൂനപക്ഷ കല്‍പ്പിത വാഴ്‌സിറ്റികളിലും സര്‍ക്കാര്‍ കൗണ്‍സിലിംഗിലൂടെ മാത്രം പ്രവേശനം നല്‍കിയാല്‍ മതിയാകുമെന്ന് സത്യവാങ്മൂലം നല്‍കി. സര്‍ക്കാര്‍ കൗണ്‍സിലിംഗില്‍ ന്യൂനപക്ഷ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്തം
മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും ന്യൂനപക്ഷ കോളജുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതില്‍ തെറ്റില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.