വാളയാര്‍ പീഢനം: പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
Published: 25th April 2017 07:21 PM |
Last Updated: 26th April 2017 06:32 PM | A+A A- |

suicide
പാലക്കാട്: വാളയാര്‍ പീഢനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടം പള്ള സ്വദേശി പ്രവീണിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇയാളെ മൂന്ന് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വാളയാറില്‍ കഴിഞ്ഞ ജനുവരിയിലാണ് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. രണ്ടുപേരും ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
എന്നാല്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ തനിക്ക് ബന്ധമില്ലെന്നും പൊലീസ് നിരന്തരം ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നുവെന്നാണ് പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ്.