മണി രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല: ഗോമതി
By സമകാലികമലയാളം ഡെസ്‌ക് | Published: 27th April 2017 07:58 AM |
Last Updated: 27th April 2017 02:41 PM | A+A A- |

മൂന്നാര്‍:മന്ത്രി എംഎം മണി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മന്ത്രി മണി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രിയെ പാര്‍ട്ടി ശാസിച്ചത് പാര്‍ട്ടിക്കാര്യമാണെന്നും ഗോമതി പറഞ്ഞു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമാണുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സമിതി മണിയെ പരസ്യമായി ശാസിച്ചിരുന്നു.
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരക്കാരെ സന്ദരര്‍ശിച്ചിരുന്നു. സമരം യുഡിഎഫ് ഏറ്റൈടുക്കുമെന്നും കേരളത്തിലെ മുഴുവന്‍ സ്ത്രീകളേയും ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നത്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് സമരക്കാരെ സന്ദര്‍ശിക്കും.