സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
Published: 27th April 2017 11:58 AM |
Last Updated: 27th April 2017 03:52 PM | A+A A- |

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധിയില്‍ പുനപരിശോധയ്ക്ക് സാധ്യതയില്ലെന്ന് നിയമ സെക്രട്ടറി. സെന്‍കുമാറിനെ ഉടന്‍ തന്നെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിയമ സെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറി.
നിയമനം വൈകിപ്പിച്ച് കേസുമായി മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയവരെല്ലാം സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാട് അറിയിച്ചിട്ടുണ്ട്. റിവ്യൂ ഹര്‍ജി നല്‍കിയാല്‍ അത് പരിഗണിക്കുക കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക്ക് ഗുപ്ത എന്നിവര്‍ തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നിയമസെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുന്നത്.