നിയമസഭയുടെ അറുപതാം വാര്‍ഷികം; ഇന്ന് സഭ പഴയ നിയമസഭാമന്ദിരത്തില്‍; ഇഎംഎസിന്റെ പ്രതിമയ്ക്ക് മുന്നിലെ പുഷ്പാര്‍ച്ചന ബഹിഷ്‌കരിച്ച് പ്രതിപക്ഷം

1957 ഏപ്രില്‍ 27നാണ് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേര്‍ന്നത്. റോസമ്മ പുന്നൂസായിരുന്നു പ്രോട്ടേം സ്പീക്കര്‍
ആദ്യ നിയമസഭയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിയമസഭാ സമ്മേളനം പഴയ അസംബ്ലി ഹാളില്‍ ചേര്‍ന്നപ്പോള്‍ ചിത്രം: മനു ആര്‍ മാവേലില്‍/എക്‌സ്പ്രസ്
ആദ്യ നിയമസഭയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിയമസഭാ സമ്മേളനം പഴയ അസംബ്ലി ഹാളില്‍ ചേര്‍ന്നപ്പോള്‍ ചിത്രം: മനു ആര്‍ മാവേലില്‍/എക്‌സ്പ്രസ്

തിരുവനന്തപുരം: ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യ സഭയുടെ ഓര്‍മ്മ പുതുക്കി ഇന്നത്തെ നിയമസഭ പഴയ നിയമസഭയില്‍ ചേരുന്നു. മുന്‍മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും സഭയിലേക്ക ഇന്ന് ക്ഷണമുണ്ട്. എന്നാല്‍ സഭയ്ക്ക് പുറത്തെ  ഇഎംഎസിന്റെ പ്രതിമയ്ക്ക് മുന്നിലെ പുഷ്പാര്‍ച്ചന പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
 
1957 ഏപ്രില്‍ 27നാണ് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേര്‍ന്നത്. റോസമ്മ പുന്നൂസായിരുന്നു പ്രോട്ടേം സ്പീക്കര്‍. അവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരുന്നു ആദ്യ അജന്‍ഡ. വര്‍ക്കല (ജനറല്‍) മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അബ്ദുള്‍ മജീദ് (ടി എ മജീദ്) ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യ കേരള നിയമസഭാ സ്പീക്കറുടെ സ്ഥാനലബ്ധിക്കും അറുപത് വര്‍ഷമാകുന്നു. ആദ്യദിവസം തന്നെയാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. ആര്‍ ശങ്കരനാരായണന്‍ തമ്പി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com