കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ മണി വിടവാങ്ങി
By സമകാലികമലയാളം ഡെസ്‌ക് | Published: 28th April 2017 07:51 AM |
Last Updated: 28th April 2017 12:54 PM | A+A A- |

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ്. മണി (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1973ലാണ് മണിയുടെ നേതൃത്വത്തിലുള്ള ടീം സന്തോഷ് ട്രോഫിയെ കേരളത്തിലേക്ക്
ആദ്യമായി കൊണ്ടു വന്നത്. റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അന്ന് ടീം വിജയിച്ച് കയറിയത്. ഈ മൂന്നു ഗോളുകളും ക്യാപ്റ്റന്റെ കാലുകളില്‍ നിന്ന് പിറന്നവയായിരുന്നു.
സന്തോഷ് ട്രോഫി നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിനെ നയിക്കാനും മണിക്ക് അവസരമുണ്ടായി. 1973ല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ജര്‍മന്‍ ടീമിനെതിരെയാണ് മണി ഇന്ത്യന്‍ ടീമിനെ നയിച്ചത്.