ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്: സുഗതകുമാരി
Published: 28th April 2017 10:09 PM |
Last Updated: 28th April 2017 10:09 PM | A+A A- |

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം സര്‍ക്കാര്‍ തകര്‍ക്കരുതെന്ന് കവയത്രി സുഗതകുമാരി. മൂന്നാറില്‍ കയ്യേറ്റക്കാര്‍ ഇപ്പോഴുമുണ്ട്. ടാറ്റയ്‌ക്കൊപ്പം ചെറുകിട കയേറ്റക്കാരും മൂന്നാറിലെ പ്രകൃതി നശിപ്പിക്കുകയാണെന്നും സുഗതകുമാരി വിമര്‍ശനം നടത്തി.
സ്ത്രീകള്‍ക്കെതിരെ ആഭാസകരമായ വിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത്തരം വഷളന്‍ ആക്ഷേപങ്ങള്‍ നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ലെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.