യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
By സമകാലിക മലയാളം ഡസ്‌ക് | Published: 28th April 2017 07:09 PM |
Last Updated: 28th April 2017 07:09 PM | A+A A- |

കോട്ടയം: ചിങ്ങവനത്ത് സിഗ്നല്‍ സംവിധാനത്തില്‍ തകരാര്‍ വന്നതിനാല്‍ കോട്ടയം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് സിഗ്നല്‍ സംവിധാനത്തില്‍ തകരാറുണ്ടായത്. ദീര്‍ഘദൂര ട്രെയിനുകളടക്കം വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. സിഗ്നല്‍ സംവിധാനത്തിലെ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള ശ്രമം തുടരുകയാണ്.