ഇരിക്കൂറില്‍ കിണറ്റില്‍ വീണ പുലി രക്ഷപ്പെട്ടു: സ്ഥലത്ത് ജാഗ്രത
Published: 29th April 2017 02:12 PM |
Last Updated: 29th April 2017 02:12 PM | A+A A- |

കണ്ണൂര്‍: ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. രാവിലെ ആറു മണിയോടെ നാട്ടുകാരാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് സമീപത്തുള്ള പൊട്ടക്കിണറ്റില്‍ പുലി അകപ്പെട്ടതറിഞ്ഞ് പുലിയെ പിടിക്കാനുള്ള സന്നാഹങ്ങളുമായാണ് വനംവകുപ്പും പോലീസും സ്ഥലത്തെത്തിയത്. വല, കൂട് എന്നിവ സഹിതം പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ആഴം കുറഞ്ഞ പൊട്ടക്കിണറായതിനാല്‍ പുലി രക്ഷപ്പെട്ടിരിക്കുമെന്നാണ് നിഗമനം. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലി പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നുള്ള ഭീതിയാലാണ് പ്രദേശവാസികള്‍. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.