എന്തു സംഭവിച്ചാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ എംഎം മണി
Published: 29th April 2017 03:15 PM |
Last Updated: 29th April 2017 03:25 PM | A+A A- |

അടിമാലി: എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ മാറ്റം വരുത്താതെ മന്ത്രി എംഎം മണി. ഈ ശൈലിയില്‍ തന്നെയാണു മുന്‍പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ
പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസില്‍ പേരുവച്ചാല്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം. യുഡിഎഫോ എല്‍ഡിഎഫോ, ഏത് എഫ് ആയാലും യോഗത്തിനെത്തിയിരിക്കണമെന്നും മണി പറഞ്ഞു. അടിമാലിയില്‍ ലോട്ടറി വകുപ്പിന്റെ സബ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രസംഗ ശൈലി മാറ്റില്ലെന്ന് മുന്‍പും മണി വ്യക്തമാക്കിയിരുന്നു.