പാലക്കാട് ജില്ലയില്‍ കനത്ത മഴ; മണ്ണാര്‍ക്കാട് മരങ്ങള്‍ കടപുഴകി വീണു
Published: 29th April 2017 09:26 PM |
Last Updated: 29th April 2017 09:26 PM | A+A A- |

പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. 39.8 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള സമയത്താണ് പാലക്കാടിനെ തണുപ്പിച്ച് വേനല്‍ മഴയെത്തിയത്. ജില്ലയിലെ പലയിടങ്ങളിലും കനത്ത ഇടിമുഴക്കത്തോടെയാണ് മഴയെത്തിയത്. മണ്ണാര്‍ക്കാട്ട് കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. അട്ടപ്പാടിയിലേക്കുള്ള വാഹന ഗതാഗതവും തടസപ്പെട്ടതായാണ് വിവരം.
വൈകീട്ട് 4.45ഓടെയാണ് മഴ തുടങ്ങിയത്. പാലക്കാട് നഗരത്തിലും കനത്ത മഴ ലഭിച്ചിട്ടുണ്ട്. ഇതോടെ വേനല്‍ച്ചൂടിന് ശമനം ലഭിച്ചുവെങ്കിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് ജില്ലയില്‍ 39.6 ഡിഗ്രി ചൂടു രേഖപ്പെടുത്തിയിരുന്നു. വിഷുവിനോടനുബന്ധിച്ചു മഴ ലഭിച്ചതോടെ താപനില സാധാരണ നിലയിലായി. പക്ഷേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചൂട് 39 ഡിഗ്രി കടന്നു. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ ഉയര്‍ന്ന താപനിലയായ 39.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. അതിനു പിന്നാലെ പെയ്ത വേനല്‍ മഴ ഭൂമിയെ തണുപ്പിച്ചു.