അല്‍ക്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2017 11:22 AM |
Last Updated: 30th April 2017 11:46 AM | A+A A- |

അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി അബു താഹിര്‍ ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. പാലക്കാട് ഹേമാംബിക സ്വദേശിയാണ് അബു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രില്‍ നാലിന് സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അബൂ താഹിര്‍ കൊല്ലപ്പെട്ടതായാണ് സൂചന. ഖത്തറിലെ സുഹൃത്താണ് ഈ വിവരം ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്. ഉംറയ്ക്ക് പോയ അബു പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നിരുന്നില്ല. 2013ലാണ് ഇയാള്‍ അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നത്.