കാസര്‍ഗോഡ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കുടിപ്പകയെന്ന് പൊലീസ്
Published: 30th April 2017 08:14 PM |
Last Updated: 30th April 2017 08:14 PM | A+A A- |

കുമ്പള: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെര്‍വാട് സ്വദേശി അബ്ദുള്‍ സലാമാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന നൗഷാദിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ മംഗളുരൂ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൂന്ന് വര്‍ഷം മുമ്പ് കുമ്പള പഞ്ചായത്തംഗമായിരുന്ന ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുള്‍ സലാം. സംഭവസ്ഥലത്തുവെച്ച് രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്.