ഡിജിപി നിയമനം സ്വാഭാവിക കാലതാമസംമാത്രം: മുഖ്യമന്ത്രി
By സമകാലിക മലയാളം ഡസ്‌ക് | Published: 30th April 2017 10:48 AM |
Last Updated: 30th April 2017 10:50 AM | A+A A- |

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സ്വാഭാവിക കാലതാമസം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി അന്തിമമാണ്. അത് നടപ്പാക്കേണ്ടതാണ്. വിധി വന്ന് ഉടനെത്തന്നെ നടപ്പാക്കുക എന്നത് പ്രായോഗികമല്ല. ചില തടസ്സങ്ങളൊക്കെയുണ്ടാവും. അത്തരത്തിലുള്ള പ്രായോഗികമായ താമസംമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 'ചിലര്‍ക്ക് വിധി വന്ന് പിറ്റേദിവസംതന്നെ നടത്തണം എന്ന് തോന്നുന്നുണ്ടെന്ന് കരുതി സര്‍ക്കാരിന് അത് അങ്ങനെ ചെയ്യാന്‍ പറ്റൂല്ല.' മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നാളെ സെന്‍കുമാര്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. സെന്‍കുമാറിന്റെ കോടതിയലക്ഷ്യം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയ്ക്കായിരിക്കും.