പോക്കറ്റടിച്ചശേഷം കള്ളന്‍ കള്ളന്‍ എന്നു വിളിക്കുന്നയാളെപ്പോലെയാണ് മണി: എം.എം. മണിയ്ക്ക് മറുപടിയുമായി എം.എം. ഹസന്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 30th April 2017 12:05 PM |
Last Updated: 30th April 2017 12:05 PM | A+A A- |

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പുറത്താക്കിയ പാര്‍ട്ടി സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. മന്ത്രി മണി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് എം.എം. ഹസന്റെ പ്രതികരണം.
ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ കള്ളന്‍ എന്നുറക്കെ വിളിച്ചുകൂവുന്ന ആളെപ്പോലെയാണ് മണി. സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. എം.എം. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും എം.എം. ഹസന്‍ പ്രതികരിച്ചു.
സ്ത്രീപീഢനങ്ങള്‍ അങ്ങ് അഖിലേന്ത്യാതലംമുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആളുകളാണ് കോണ്‍ഗ്രസിലുള്ളത് എന്നായിരുന്നു മന്ത്രി മണിയുടെ പ്രസ്താവന. ശശിതരൂരിന്റെയും കെ.സി. വേണുഗോപാലിന്റെയും പേര് പറഞ്ഞുകൊണ്ടായിരുന്നു മണി പ്രസ്താവന നടത്തിയത്. പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞ് തന്നെ വേട്ടയാടാനും സമരം നടത്താനും കോണ്‍ഗ്രസിന് ഒരു യോഗ്യതയുമില്ലെന്ന് പറയുന്നതിനായിരുന്നു കോണ്‍ഗ്രസിനെ മണി സ്ത്രീപീഢകരുടെ സംഘമായി വ്യാഖ്യാനിച്ചത്.
മൂന്നാര്‍ കൈയ്യേറ്റം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം അപ്രസക്തമാണെന്ന് എം.എം. ഹസന്‍ പറഞ്ഞു.