മാവോയിസ്റ്റ് ഭീഷണി: തണ്ടര്‍ബോള്‍ട്ട് സേനയുടെ കാട്കയറിയുള്ള തിരച്ചിലിനു നിയന്ത്രണം
Published: 30th April 2017 04:26 PM |
Last Updated: 30th April 2017 04:26 PM | A+A A- |

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കാട്ടില്‍ കയറിയുള്ള തിരച്ചില്‍ കുറയ്ക്കാന്‍ മുകളില്‍നിന്ന് വാക്കാല്‍ നിര്‍ദേശമെത്തിയതോടെ പതിവു തിരച്ചിലുകള്‍ സേന നിര്‍ത്തിവെച്ചു. ഉള്‍ക്കാടുകളിലുള്ള തിരച്ചില്‍ ഒരു മാസമായി നടത്താറില്ലെന്നാണ് വിവരം.
നിലമ്പൂരില്‍ 2016 നവംബറില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് ഭരണമുന്നണിക്കകത്തു തന്നെ എതിരഭിപ്രായമുണ്ടായിരുന്നു. പോലീസ് നടപടിയെ വിമര്‍ശിച്ചു മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിവാദമായേക്കാവുന്ന സേനാനീക്കങ്ങള്‍ ഒഴിവാക്കാനാണു കമാന്‍ഡോകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്നും നിര്‍ദേശമുള്ളതായാണ് വിവരം.
നിലമ്പൂര്‍ കരുളായിയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് വെടിയേറ്റ് മരിച്ചത്. 11 പേരടങ്ങുന്ന സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം. 30 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘമാണ് അന്നിവരെ നേരിട്ടത്.