വടകരയില്‍ ആര്‍എംപി ഓഫീസ് അടിച്ചു തകര്‍ത്തു: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആര്‍എംപി

മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിദിനം
ഒഞ്ചിയത്തുവച്ച് ആക്രമിക്കപ്പെട്ട വിഷ്ണു ആശുപത്രിയില്‍. (ഫയല്‍ചിത്രം)
ഒഞ്ചിയത്തുവച്ച് ആക്രമിക്കപ്പെട്ട വിഷ്ണു ആശുപത്രിയില്‍. (ഫയല്‍ചിത്രം)

വടകര: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നെ ആര്‍എംപി കുറ്റപ്പെടുത്തി.
ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വത്തിന്റെ അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് വടകര ഒഞ്ചിയം പരിസരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചതിനു പിന്നാലെയാണ് ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചു തകര്‍ത്തത്.
മുഖ്യമന്ത്രി ഇന്ന് വടകരയില്‍ എത്തുന്നതിനുമുന്നോടിയായാണ് ആര്‍എംപി ഓഫീസുകള്‍ അടിച്ചുതകര്‍ത്തതെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. അതുകൊണ്ട് മുഖ്യമന്ത്രി ഈ ആക്രമണങ്ങള്‍ക്ക് മറുപടി പറയണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടു. ഒഞ്ചിയത്തുവച്ച് കഴിഞ്ഞ ദിവസം വിഷ്ണു എന്ന യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിക്കുന്നു എന്ന കാരണത്താലാണ് സിപിഎം വിഷ്ണുവിനെ മര്‍ദ്ദിച്ചതെന്ന് ആര്‍എംപി കുറ്റപ്പെടുത്തിയിരുന്നു. വിഷ്ണു ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിദിനമായി ആചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com